‘ഇനി ഞങ്ങള്‍ പറയാം’ സോഷ്യല്‍ റിയാലിറ്റി ഷോയില്‍ വയനാടന്‍ സാന്നിദ്ധ്യം

Posted on: April 1, 2015 12:33 pm | Last updated: April 1, 2015 at 12:33 pm

കല്‍പ്പറ്റ: ദൂരദര്‍ശനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇനി ഞങ്ങള്‍ പറയാം റിയാലിറ്റി ഷോ പരിപാടിയില്‍ വയനാട്ടില്‍ നിന്ന് അഞ്ച് സി ഡി എസുകള്‍ പങ്കെടുക്കുന്നു.
കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കിയ വിവിധ മാതൃകാ പദ്ധതികളും പരിപാടികളും ദൂരദര്‍ശനിലൂടെ അവതരിപ്പിക്കാനാണ് അവസരം ലഭിച്ചത്.
തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7 മണിക്കും, 11 മണിക്കും, രാവിലെ 8 മണിക്കും പരിപാടികള്‍ സംപ്രേഷണം ചെയ്യും.
നാളെ പടിഞ്ഞാറത്തറ, ഏപ്രില്‍ 10 എടവക, മെയ് 13 തവിഞ്ഞാല്‍ സി ഡി എസുകള്‍ പരിപാടികള്‍ അവതരിപ്പിക്കും.