കടന്നല്‍കൂട്ടത്തിന്റെ ആക്രമണം; 12 തോട്ടം തൊഴിലാളികള്‍ക്ക് പരിക്ക്

Posted on: March 28, 2015 5:49 am | Last updated: March 27, 2015 at 11:50 pm
SHARE

ഇടുക്കി: കടന്നല്‍കൂട്ടത്തിന്റെ ആക്രമണത്തതോട്ടം തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കല്ലാര്‍ കുരുശുപാറ കരുണംതോട് എസ്‌റ്റേറ്റിലാണ് സംഭവം. താളുംകണ്ടം ചേലയ്ക്കല്‍ ഓമന (50), വട്ടയാര്‍ പുളിക്കല്‍ യോഗേശ്വരി (45), വട്ടയാര്‍ മണികണ്ഠ ഭവനില്‍ മുരുകന്‍(39), വേലിയാംപാറ പുളിക്കത്തേരിയില്‍ മല്ലിക (37), വേലിയാംപാറ നിരപ്പേല്‍ രാജമ്മ (44), താളുംകണ്ടം സെറ്റില്‍മെന്റിലെ ലീല (47), മാങ്കുളം പുളിക്കല്‍ സുമിത്ര (36), വട്ടയാര്‍ നിത്യാഭവനില്‍ ശാന്തി(48), വട്ടയാര്‍ കല്ലുങ്കേല്‍ ചിത്ര (38),വേലിയാംപാറ വാഴക്കല്‍ രമണി(33), കോട്ടപ്പാറ ആദിവാസി കോളനിയിലെ ഗീത (34), താളുംകണ്ടം കമലാക്ഷി (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെളളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എലത്തോട്ടത്തില്‍ ജോലിചെയ്യുന്നതിനിടെയാണ് കടന്നല്‍കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പരിക്കേറ്റ തൊഴിലാളികളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.