Connect with us

Wayanad

ഫ്രാന്‍സീസ് ഇന്റര്‍നാഷനല്‍ മീറ്റിലേക്ക്

Published

|

Last Updated

കല്‍പ്പറ്റ: ആദ്യമായി നാഷണല്‍ വെറ്റന്റെ മീറ്റില്‍ പങ്കെടുത്ത് സ്വര്‍ണ മെഡല്‍ നേടിയ ഫ്രാന്‍സീസ് ശ്രീലങ്കയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.
ഹരിയാന റോഹ്തക് ജില്ലയിലെ രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന 35ാമത് നാഷണല്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 65 പ്ലസ് വിഭാഗം അഞ്ചു കിലോ മീറ്റര്‍ നടത്ത മത്സരത്തിലാണ് കേരളത്തെ പ്രതിനിധീകരിച്ച എം എം ഫ്രാന്‍സീസ് സ്വര്‍ണ മെഡല്‍ നേടിയത്.
വയനാട് മാനന്തവാടി സ്വദേശിയായി ഫ്രാന്‍സീസ് 30.37 മിനിറ്റിലാണ് ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 27 അത്‌ലറ്റുകളെ പിന്നിലാക്കി സ്വര്‍ണം നേടിയത്.
നവംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ഇന്റര്‍ നാഷണല്‍ മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫ്രാന്‍സീസ് പങ്കെടുക്കും. നാഷനല്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ പങ്കെടുത്ത കേരളാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് അസോസിയേഷന്റെ 67 അംഗ ടീമില്‍ അംഗമായ ഫ്രാന്‍സീസ് ഗ്രാമവികസന വകുപ്പില്‍ നിന്നും ഐ ആര്‍ ഡി ഓഫീസറായി 2003ലാണ് വിരമിച്ചത്. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സീനിയര്‍ സിറ്റിസണ്‍, സര്‍വീസ് കൗണ്‍സില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ്. ഭാര്യ: മേരി,മക്കള്‍: സൂരജ്,ഡീന, സിന.

Latest