ട്വന്റി- ട്വന്റി : കേരളം ഗോവയെ തോല്‍പ്പിച്ചു

Posted on: March 26, 2015 5:05 am | Last updated: March 26, 2015 at 12:05 am
SHARE

കൊച്ചി: സയ്യദ് മുഷ്ത്താഖ് അലി ട്രോഫി ട്വന്റി- ട്വന്റി ദക്ഷിണ മേഖലാ ലീഗ് മത്സരത്തിന്റെ ആദ്യ ദിനം കേര ളത്തിനും ആന്ധ്രപദേ ശിനും തമിഴ്‌നാടിനും വിജയം. കലൂര്‍ അന്താരാഷ്ര്ട സേ്റ്റഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളം ഗോവയെ 49 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഗോവ ഫീല്‍ഡിങ്ങ് തെരഞ്ഞടുത്തു . സഞ്ജു സാംസണ്‍റെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവില്‍ കേരളം 7 വിക്കറ്റിന് 155 റണ്‍സെടുത്തു. 43 പന്തില്‍ നിന്നും 56 റണ്‍സെടുത്ത സഞ്ജുവാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. രോഹന്‍ പ്രേം 26 റണ്‍സും സച്ചിന്‍ മോഹന്‍ 20 റണ്‍സുമെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ 17.5 ഓവറില്‍ 106 റണ്‍സിന് പുറത്തായി . കേരളത്തിന് വേണ്ടി പ്രശാന്ത് പത്മനാഭനും അമിത് വര്‍മ്മയും 3 വിക്കറ്റ് വീതം വീഴ്ത്തി.
ഉച്ച ക്ക് ശേഷം ന ട ന്ന മത്സരത്തില്‍ ആന്ധ്ര കര്‍ണ്ണാടകയെ 7 വിക്കറ്റിന് പരാ ജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്യ്ത കര്‍ണ്ണാടക 17.5 ഓവറില്‍ 91 റണ്‍സിന് പുറത്തായി. ആന്ധ്ര 17.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം കണ്ടു. 33 റണ്‍സെടുത്ത ഡി. ബി. പ്രശാന്ത് കുമാറാണ് ആന്ധ്രയുടെ ടോപ്പ് സ്‌കോറര്‍. 36 റണ്‍സിനാണ് തമിഴ്‌നാട് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്യ്ത തമിഴ്‌നാട് 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു.