ലക്ഷദ്വീപിലെ അധാര്‍മികതക്കെതിരെ ജാഗ്രത: കാന്തപുരം

Posted on: March 25, 2015 5:31 am | Last updated: March 24, 2015 at 11:32 pm
SHARE

kanthapuramകോഴിക്കോട്: ലക്ഷദ്വീപിലെ അധാര്‍മികതക്കെതിരെ ജാഗ്രത പാലിക്കാനും ധാര്‍മിക മുന്നേറ്റത്തിന് ദ്വീപ് ജനതയെ സജ്ജരാക്കാനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ലക്ഷദ്വീപ് സുന്നി ജംഇയ്യത്തുല്‍ ഉലമാ നേതാക്കളുടെ യോഗം തീരുമാനിച്ചു.
ലക്ഷദ്വീപ് സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ എല്ലാ ദ്വീപുകളിലും ജാഗ്രതാ സമ്മേളനം നടത്താനും എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം തുടങ്ങിയ സംഘടനകള്‍ സംയുക്തമായി ജംഇയ്യത്തുല്‍ ഉലമക്ക് കീഴിലെ കര്‍മ പദ്ധതികള്‍ നടപ്പാക്കാനും കാന്തപുരം അഭ്യര്‍ഥിച്ചു. ദ്വീപിന്റെ ആത്മീയ ചൈതന്യം നിലനിര്‍ത്താനും സംസ്‌കാരിക തനിമ സംരക്ഷിക്കാനും ഖാസിമാരും പണ്ഡിതന്മാരും ഉമറാക്കളും രാഷ്ട്രീയ നേതൃത്വവും ഉള്‍പ്പെടെ എല്ലാവരും മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.