ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: മലയാള നടന്‍ മുസ്തഫയ്ക്ക് പ്രത്യേക പരാമര്‍ശം

Posted on: March 24, 2015 4:21 pm | Last updated: March 24, 2015 at 11:25 pm
SHARE

musthafaന്യൂഡല്‍ഹി: ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മറാഠി ചിത്രമായ കോര്‍ട്ട് ആണ് മികച്ച ചിത്രം. ബംഗാളി ചിത്രമായ ചതുഷ്‌കോണ്‍ ഒരുക്കിയ ശ്രീജിത് മുഖര്‍ജി മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടി കന്നഡ താരം സഞ്ചാരി വിജയ് (നാന്‍ അവനല്ല അവളു) മികച്ച നടനായും കങ്കണാ റണൗട്ട്( ക്വീന്‍) മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മറാഠി ചിത്രം കില്ല പ്രത്യേക പരാമര്‍ശം സ്വന്തമാക്കി

മലയാളത്തിന് അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചു. ബോബി സിംഹയാണ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയത് (ജിഗര്തണ്ട)

നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍ ആണ് മികച്ച മലയാള ചിത്രം. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച തിരക്കഥാകൃത്ത് ഒറ്റാലിന്റെ രചന നിര്‍വ്വഹിച്ച ജോഷി മംഗലത്ത് ആണ്.

മികച്ച സഹനടനായി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ എന്ന ചിത്രത്തിലൂടെ മുസ്തഫ തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നയാളാണ് മുസ്തഫ.

ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ മികച്ച ചിത്രം,സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ അന്തിമപട്ടികയിലെത്തിയിരുന്നു. ചിത്രസംയോജനത്തിന് മലയാളിയ വിവേക് ഹര്‍ഷന് ജിഗര്‍തണ്ടയിലെ എഡിറ്റിംഗിന് പുരസ്‌കാരം ലഭിച്ചു

പ്രാദേശിക ജൂറി മലയാളത്തില്‍ നിന്ന് പതിനാല് ചിത്രമാണ് കേന്ദ്രജൂറിയുടെ പരിഗണനയ്ക്ക് അയച്ചത്. മുന്നറിയിപ്പ്,ഞാന്‍,ഞാന്‍ നിന്നോട് കൂടെയുണ്ട്, ഐന്‍,അലിഫ്,ഒറ്റാല്‍,ഒരാള്‍ പൊക്കം,മൈ ലൈഫ് പാര്‍ട്ണര്‍,1983,കംപാര്‍ട്ട്‌മെന്റ് എന്നിവയായിരുന്നു ചിത്രങ്ങള്‍.