എം എ ഉസ്താദ് അനുസ്മരണം 31ന് കോഴിക്കോട്

Posted on: March 24, 2015 5:42 am | Last updated: March 24, 2015 at 11:25 pm
SHARE

ma usthad 2കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായിരുന്ന എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അനുസ്മരണ സമ്മേളനം 31ന് വൈകുന്നേരം മൂന്ന് മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. സമസ്തയുടെയും സുന്നി പ്രസ്ഥാനത്തിന്റെയും ആസ്ഥാനമായ കോഴിക്കോട്ട് എം എ ഉസ്താദിന്റെ വിയോഗത്തിന്റെ 40ാം ദിനത്തോടനുബന്ധിച്ച് ജില്ലാ എസ് വൈ എസ് കമ്മിറ്റിയാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും . സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണവും നടത്തും. സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി, എ പി മുഹമ്മദ് മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, സി എച്ച് റഹ്മതുല്ല സഖാഫി, ടി കെ അബ്ദുറഹ്മാന്‍ ബാഖവി, വി എം കോയ മാസ്റ്റര്‍, എ കെ സി മുഹമ്മദ് ഫൈസി, സി എം യൂസഫ് സഖാഫി, റാശിദ് ബുഖാരി, മുഹമ്മദലി കിനാലൂര്‍, കെ നാസര്‍ ചെറുവാടി സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here