എം വി നികേഷ്‌കുമാറിന് ജാമ്യം ലഭിച്ചു

Posted on: March 23, 2015 4:45 pm | Last updated: March 24, 2015 at 1:34 am
SHARE

mv-nikesh-thumb

കൊച്ചി: സേവന നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് റിപ്പോര്‍ട്ടര്‍ ചാനല്‍ സി ഇ ഒ. എം വി നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 2013 മാര്‍ച്ച് മുതല്‍ 2014 മാര്‍ച്ച് വരെ അടക്കാനുള്ള 2.20 കോടി രൂപയുടെ സേവന നികുതി ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. നികുതി കുടിശ്ശികയില്‍ 1.71 കോടി രൂപ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തികം) എ എം ബഷീര്‍ മുമ്പാകെ അടച്ചു. ബാക്കി വരുന്ന 38 ലക്ഷം രൂപയില്‍ 19 ലക്ഷം രൂപ ഈ മാസം അടച്ചു തീര്‍ക്കുമെന്നും ശേഷിക്കുന്ന തുക ജൂലൈ 30 നകം അടക്കുമെന്നും നികേഷ് കുമാര്‍ കോടതിയെ അറിയിച്ചു. നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് പിണറായി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.