ചോദ്യപ്പേപ്പറിലെ ചന്ദ്രക്കല: പ്രിന്റര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

Posted on: March 17, 2015 7:14 pm | Last updated: March 18, 2015 at 12:04 am
SHARE

19584_10204170646483306_1500325562569639162_nതിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പറില്‍ ചന്ദ്രക്കല വന്നത് അച്ചടിച്ചവരുടെ പിഴവുമൂലമെന്ന് വിദ്യാഭ്യാസ സെക്രട്ടറി. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ ദിവസം എസ്എസ്എല്‍സി പരീക്ഷയുടെ സോഷ്യല്‍ സ്റ്റഡീസ് ചോദ്യപേപ്പറിലാണു ചന്ദ്രക്കല അച്ചടിച്ചത്. നാലു പേജുള്ള ചോദ്യപേപ്പറിന്റെ ആദ്യ പേജിലും അവസാന പേജിലുമാണു ചിഹ്നം വന്നത്.