Connect with us

Malappuram

കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റല്‍ പ്രശ്‌നം: ചര്‍ച്ച പരാജയം

Published

|

Last Updated

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന സംയുക്ത യോഗം പരാജയപ്പെട്ടു.
എസ് എഫ് ഐ, കെ എസ് യു പ്രതിനിധികള്‍ ചര്‍ച്ചക്കെത്തിയില്ല. യൂത്ത് ലീഗ്, എം എസ് എഫ് പ്രതിനിധികള്‍ പങ്കെടുത്തെങ്കിലും വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കുന്ന തരത്തിലുള്ള നിബന്ധനകളാണ് അവര്‍ മുന്നോട്ടുവച്ചത്. ഹോസ്റ്റല്‍ വിഷയത്തില്‍ അഞ്ചു മാസത്തോളം തുടര്‍ സമരം നടത്തിയ എസ് എഫ് ഐ, കഴിഞ്ഞയാഴ്ച അധികൃതരെടുത്ത തീരുമാനത്തെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചിരുന്നു.
എന്നാല്‍, എം എസ് എഫ് – യൂത്ത് ലീഗ് ഉപരോധത്തെ തുടര്‍ന്ന് ആ വ്യവസ്ഥകള്‍ സര്‍വകലാശാല പിറ്റേ ദിവസം മരവിപ്പിച്ചു. ഇതില്‍ അന്തിമ തീരുമാനമുണ്ടാക്കാനാണ് യോഗം ചേര്‍ന്നത്. സ്വാശ്രയ വിദ്യാര്‍ഥികളെ സര്‍വകലാശാല ഹോസ്റ്റലില്‍ താമസിപ്പിക്കരുതെന്നാണ് എസ് എഫ് ഐയുടെ ആവശ്യം. പുതിയ ഹോസ്റ്റല്‍ നിര്‍മിക്കുന്നതുവരെ നിലവിലെ സ്വാശ്രയ വിദ്യാര്‍ഥികളെ ഗസ്റ്റ് ഹൗസില്‍ താമസിപ്പിക്കണമെന്നും എസ് എഫ്‌ഐ പറയുന്നു. എന്നാല്‍, എം എസ് എഫ് ഈ നിര്‍ദേശത്തെ അംഗീകരിക്കുന്നില്ല.