Connect with us

Palakkad

നടക്കാവ് ഗേറ്റിലൂടെ ഒരു ദിവസം കടന്നു പോകുന്നത് 99 തീവണ്ടികള്‍

Published

|

Last Updated

പാലക്കാട് : പാലക്കാട് അകത്തേത്തറ നടക്കാവ് റെയില്‍വേമേല്‍പ്പാലം വരണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാവുന്നു. റെയില്‍വേ ഗേറ്റ് നിരന്തരം അടച്ചിടുന്നത് കാരണം രോഗികളെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാനോ,ഓഫീസില്‍ പോകാനോ ,സ്‌കൂളില്‍ എത്താനോ കഴിയുന്നില്ല. കൃത്യ സമയത്ത് രോഗികളെ ആശുപത്രിയില്‍ എത്തിക്കാനാവാത്തത് കാരണം ഇരുപത് പേരെങ്കിലും വഴിയില്‍ വച്ച് മരിച്ചിട്ടുണ്ടാവും. ഒരു ദിവസം ഇത് വഴി ചരക്ക് ട്രെയിന്‍,പാസഞ്ചര്‍,മെമു,എക്‌സ്പ്രസ് തുടങ്ങി 99 വണ്ടികള്‍ ഓടുന്നുണ്ട്. ആഴ്ച്ചയില്‍ 16 സ്‌പെഷല്‍ ട്രെയിനുകളുമുണ്ട്. ഇതിന് പുറമേ വിശേഷ ദിവസങ്ങളില്‍ ഓടുന്ന വണ്ടികള്‍ വേറെയും. ഇത് കൂടാതെ സിഗ്‌നല്‍ ലഭിക്കാന്‍ വൈകുന്നതും പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വണ്ടികള്‍ ട്രാക്ക് മാറി നിര്‍ത്താന്‍ എടുക്കുന്ന സമയവും മറ്റ് കാരണങ്ങള്‍ മൂലവും ഗേറ്റ് കൂടുതല്‍ നേരം അടച്ചിടേണ്ടി വരും.—ഇത് വഴി ഒരു ദിവസം പാലക്കാട് മലമ്പുഴ റൂട്ടില്‍ 168 തവണ സര്‍വീസ് നടത്തുന്നുണ്ട്. ഗേറ്റടവ് കാരണം ഇവയ്ക്ക് കൃത്യ സമയം പാലിക്കാനാവുന്നില്ല. ഓടിക്കാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഈ വഴി സര്‍വീസ് നടത്തേണ്ട 12 ഓളം ബസുകള്‍ മറ്റ് റൂട്ടുകളിലേക്ക് സര്‍വീസ് മാറ്റി. അഞ്ച് മിനിറ്റ് വ്യത്യാസത്തില്‍ സര്‍വീസ് നടത്തേണ്ട ബസുകള്‍ സമയം തെറ്റി ഓടുന്നത് കൊണ്ട് ഇവര്‍ തമ്മിലുള്ള സംഘര്‍ഷം പതിവാണ്. മലമ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് വരുന്ന ടൂറിസ്റ്റ് വണ്ടികളും മറ്റ് സ്വകാര്യ വണ്ടികളും ഗേറ്റില്‍ കുടുങ്ങി ഏറെ നേരം നില്‍ക്കുന്നത് നിത്യ കാഴ്ച്ചയാണ്.

Latest