ഈജിപ്തില്‍ സൈനിക ആക്രമണത്തില്‍ 45 മരണം

Posted on: March 16, 2015 9:21 am | Last updated: November 4, 2015 at 7:37 pm
SHARE

കൈറോ: ഈജിപ്തില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാല്‍പത്തിയഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
പിടികിട്ടാ പുള്ളികളും കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരും ഉള്‍പ്പെടെ 97 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദികളുടെ 25 ആസ്ഥാനങ്ങള്‍ സൈന്യം തകര്‍ത്തുവെന്നും സൈനിക വക്താവ് ജനറല്‍ മുഹമ്മദ് സാമിര്‍ പറഞ്ഞു. പോലീസിനും സൈന്യത്തിനുമെതിരെയുള്ള ആക്രമണങ്ങള്‍ക്ക് തീവ്രവാദികള്‍ ഉപയോഗിച്ച 71 വാഹനങ്ങള്‍ നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ഹുസ്‌നി മുബാറക്കിന്റെ പതനത്തിനു കാരണമായി 2011 ജനുവരിയിലെ വിപ്ലവം മുതല്‍ ഈജിപ്തില്‍ തീവ്രവാദികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു,
2013 ല്‍ മുന്‍ ഇസ്‌ലാമിസ്റ്റ് പ്രസിഡന്റ് ആയിരുന്ന മുര്‍സിയുടെ പുറത്താകലിന് ശേഷം പോലീസിനും സൈന്യത്തിനും നേരെയുള്ള തീവ്രവാദികളുടെ അക്രമങ്ങള്‍ വര്‍ധിച്ചിരുന്നു, 500ലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അതിനു ശേഷം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
പ്രദേശത്ത് സൈന്യം സുരക്ഷാ കാമ്പയിനുകള്‍ നടത്തുകയും തീവ്രവാദികളുടെ ആസ്ഥാനങ്ങള്‍ തകര്‍ക്കുകയൂം കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.