അവശ്യസാധനങ്ങളുടെ വില വര്‍ധിക്കും

Posted on: March 13, 2015 11:43 am | Last updated: March 13, 2015 at 10:33 pm
SHARE

_maniതിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ബജറ്റവതരിപ്പിക്കാന്‍ കഴിയാതിരുന്ന ധനമന്ത്രി കെ എം മാണി മീഡിയാ റൂമില്‍ ബജറ്റ് പൂര്‍ണമായും വായിച്ചു. നിയമസഭയില്‍ സാങ്കേതിമായാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. 6.27 ശതമാനമാണ് സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക്. റവന്യൂ കമ്മി 2.68ല്‍ നിന്ന് 2.81 ശതമാനമായി. സംസ്ഥാനത്തിന്റെ മൊത്തം കടത്തിന്റെ വര്‍ധന 14.92 % ഉയര്‍ന്ന് 1,19,009 കോടിയായി വര്‍ധിച്ചു.
ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ പെട്രോളിനും ഡീസലിനും വില വര്‍ധിക്കും. വെളിച്ചെണ്ണ, പഞ്ചസാര എന്നിവയുടെ വിലയും വര്‍ധിക്കും. പഞ്ചസാരയ്ക്ക് രണ്ട് ശതമാനം നികുതി ചുമത്തിയിട്ടുണ്ട്. പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന പഞ്ചസാര നികുതിവിമുക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അരിയ്ക്കും അരിയുല്‍പ്പന്നങ്ങള്‍ക്കും വില കുറഞ്ഞേക്കും.

മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍..

മൈദ, ആട്ട, റവ 5 ശതമാനം നികുതി വര്‍ധിപ്പിച്ചു

സുഗന്ധവ്യഞ്ജന കൃഷിക്ക് 20 കോടി

പ്ലാന്റേഷന്‍ നികുതി പിന്‍വലിച്ചു

20000 മെട്രിക് ടണ്‍ റബ്ബര്‍ സംഭരിക്കും

നെല്ല് സംഭരണത്തിന് 300 കോടി

റബ്ബറിന് 150 രൂപ താങ്ങുവില

സ്റ്റാമ്പ് ഡ്യൂട്ടി കൂടും

അരി, അരിയുല്‍പ്പന്നങ്ങള്‍ നികുതി വിമുക്തമാക്കും; വില കുറയും

വെളിച്ചെണ്ണയ്ക്ക് നികുതി ഉയര്‍ത്തി; വില കൂടും

കെഎസ്ആര്‍ടിസിക്ക് 210 കോടി

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ 75 കോടി

മത്സ്യത്തൊഴിലാളികള്‍ക്ക് 181 കോടി

വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് 25 കോടി

വിഴിഞ്ഞം പദ്ധതിക്ക് 600 കോടി

ഭവനനിര്‍മ്മാണ മേഖലയ്ക്ക് 482 കോടി

ഐ ടി മേഖലയ്ക്ക് 475 കോടി
വനിതാ സംരംഭകര്‍ക്ക് പ്രത്യേക പരിഗണന

തിരഞ്ഞെടുത്ത കോര്‍പ്പറേഷനുകളില്‍ വൈ ഫൈ പദ്ധതി

അടിസ്ഥാന സൗകര്യ വികസനത്തിന് 20000 കോടി

ആരോഗ്യകേരളം ട്രസ്റ്റ് പദ്ധതി ആരംഭിക്കും

എല്ലാവര്‍ക്കും സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്