മാണിക്ക് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് വി എസ്

Posted on: March 13, 2015 12:27 pm | Last updated: March 13, 2015 at 10:33 pm
SHARE

vs

തിരുനന്തപുരം: നിയമസഭയെ അപമാനിച്ച അഴിമതി വീരനായ കെ എം മാണിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മാണി രാജിവയ്ക്കണം. നിയമസഭയുടെ ഒരു മൂലയില്‍ എന്തോ പുലമ്പി ബജറ്റ് അവതരിപ്പിച്ചെന്നാണ് മാണി പറയുന്നത്. സഭാ നടപടികള്‍ അനുസരിച്ച് ബജറ്റ് അവതരണം നടന്നിട്ടില്ല. ഏതോ ഒരു മൂലയില്‍ നിന്ന് പുലമ്പുകയായിരുന്നു മാണി. എന്നിട്ട് ബജറ്റ് അവതരിപ്പിച്ചെന്നാണ് പറയുന്നത്. സഭയിലെ സംഘര്‍ഷത്തിന്റെ ഭാഗമായി ഇരുപത് എംഎല്‍എമാര്‍ക്ക് പരിക്കേറ്റെന്നും വി എസ് പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയുള്ള മാണിയുടെ ബജറ്റ് അവതരണത്തിന് നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.