മുലായം സിംഗ് ആശുപത്രിവിട്ടു

Posted on: March 12, 2015 7:25 pm | Last updated: March 12, 2015 at 7:25 pm
SHARE

MULAYAM SINGHഗുഡ്ഗാവ്: പന്നിപ്പനിയെത്തുടര്‍ന്നു ചികിത്സയിലായിരുന്ന സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ആശുപത്രിവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണു മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു ദിവസത്തെ ചികിത്സയ്ക്കു ശേഷം ഇന്ന്്് രാവിലെ 11നാണ് അദ്ദേഹത്തെ ആശുപത്രിയില്‍നിന്നും മടങ്ങിയത്. ഇപ്പോള്‍ ആരോഗ്യപ്രശ്‌നമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
എഴുപത്തിയഞ്ചുകാരനായ മുലായത്തിനു കടുത്ത ശ്വാസതടസവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ ത്തുടര്‍ന്നാണു ഗുഡ്ഗാവിലെ മേദന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.