എഎപിയില്‍ ഭിന്നത രൂക്ഷം; പ്രശാന്ത് ഭൂഷണെ പുറത്താക്കണമെന്ന് എംഎല്‍എമാര്‍

Posted on: March 11, 2015 11:05 am | Last updated: March 12, 2015 at 1:03 am
SHARE

aap splitന്യൂഡല്‍ഹി: ഡല്‍ഹിയിലെ മിന്നുന്ന ജയത്തിന് പിന്നാലെ ആംആദ്മിയീല്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാവദിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എമാര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ അരവിന്ദ് കെജരിവാളിന് ഇതുസംബന്ധിച്ച് എം എല്‍എമാര്‍ കത്തയച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇരുവരെയും പുറത്താക്കി മാതൃക കാണിക്കണമെന്നാണ് കത്തിലെ ആവശ്യം. നേരത്തെ പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും ഒഴിവാക്കിയിരുന്നു.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എ എ പിയുടെ പരാജയത്തിനായി ഇരുവരും ശ്രമിച്ചതായി എ എ പി നേതൃത്വം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറപ്പെടുത്തുകയും ചെയ്തിരുന്നു.