Connect with us

International

അടുത്ത യു എന്‍ സെക്രട്ടറി ജനറല്‍ ആര്? ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു

Published

|

Last Updated

യുനൈറ്റഡ് നാഷന്‍: അടുത്ത യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ആരെന്ന ചോദ്യം ഉയരുന്നതിനിടെ ഈ സ്ഥാനത്തേക്ക് വനിതകളെ കണ്ടെത്താനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. 70 വര്‍ഷത്തെ സംഘടനയുടെ ചരിത്രത്തില്‍ എല്ലാ കാലത്തും സെക്രട്ടറി ജനറല്‍ സ്ഥാനം അലങ്കരിച്ചിരുന്നത് പുരുഷന്‍മാരാണ്. 1946ലെ പ്രമേയം അനുസരിച്ച്, ഉന്നത ശ്രേഷ്ഠനും ഉയര്‍ന്ന സ്വീകാര്യതയുമുള്ള ഒരാള്‍(മേന്‍ ഓഫ് എമിനന്‍സ്) സെക്രട്ടറി ജനറല്‍ സ്ഥാനം അലങ്കരിക്കണമെന്നാണ് ഉള്ളത്. എന്നാല്‍ ഒരാള്‍ എന്നതിന് പുറമെ സ്ത്രീയെ ദ്യോതിപ്പിക്കുന്ന വുമണ്‍ എന്ന പദവും ഇതിനോട് കൂട്ടിച്ചേര്‍ക്കണമെന്ന് ഒരു യൂറോപ്യന്‍ അംബാസിഡര്‍ ആവശ്യപ്പെടുന്നു. നേരത്തെ മൂന്ന് തവണ മത്സര രംഗത്ത് സ്ത്രീകളുണ്ടായിരുന്നെങ്കിലും സുരക്ഷാ സമിതി പുരുഷന്‍മാരെയാണ് തിരഞ്ഞെടുത്തതെന്നും അടുത്ത തിരഞ്ഞെടുപ്പ് ഒരു സ്ത്രീയെ ആയിരിക്കണമെന്നും അംബാസിഡര്‍ ചൂണ്ടിക്കാട്ടുന്നു. എട്ട് തവണയും പുരുഷന്‍മരായിരുന്നു ഈ സ്ഥാനത്ത്. എന്നാല്‍ ഇത് ഒരു സ്ത്രീയെ ആ സ്ഥാനത്തെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇതിന് വേണ്ടി ക്യാമ്പയിന്‍ നടത്തുന്ന യേല്‍ യൂനിവേഴ്‌സിറ്റിയിലെ ലക്ചര്‍ ഴാന്‍ ക്രാസ്‌നോ പറഞ്ഞു. 2016 ഡിസംബര്‍ 31 വരെയാണ് നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഈ സ്ഥാനത്തുണ്ടാകും. അടുത്ത നേതാവിനുള്ള അന്വേഷണം ഇപ്പോഴേ ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെയാകും തിരഞ്ഞെടുപ്പെന്ന് പ്രതീക്ഷിക്കപ്പെടുന്നു.