സിഡ്‌നിയില്‍ ഇന്ത്യക്കാരിയുടെ കൊലപാതകം: ഡിറ്റക്ടീവ് സ്‌ക്വാഡ് അന്വഷിക്കും

Posted on: March 10, 2015 4:44 am | Last updated: March 9, 2015 at 11:44 pm
SHARE

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഐ ടി വിദഗ്ധ സിഡ്‌നിയില്‍ കൊല്ലപ്പെട്ട സംഭവം ഡിറ്റക്റ്റീവ് സ്‌ക്വാഡ് അന്വേഷിക്കും. പ്രഭാ അരുണ്‍കുമാര്‍ (41)നെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാന്‍ പ്രത്യേക ഡിറ്റക്റ്റീവ് സംഘത്തെ നിയമിച്ചതായി മൈക്ക് ബാരിയഡ് ടെലിഫോണ്‍ സംഭാഷണത്തില്‍ ഡിസ്‌നിയിലെ ഇന്ത്യന്‍ കോണ്‍സുലര്‍ സഞ്ജയ് സുധീറിനെ അറിയിച്ചു.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് ഫോണ്‍ വിളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രഭക്ക് നേരെ അപ്രത്യക്ഷിതമായാണ് ആക്രമണം നടന്നത്. സംഭവം നടന്ന പ്രദേശത്ത് പോലീസ് സംഘം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിറ്റക്റ്റീവ് പ്രത്യേക സംഘത്തെ നിയോഗിച്ചതായി വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ സ്ഥിരീകരിച്ചു.
ഘാതകരെ പിടികൂടാന്‍ ഡിസ്‌നിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എല്ലാവിധ സഹായവും നല്‍കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ കഴിയുമെന്ന പൂര്‍ണ ആത്മവിശ്വാസമുണ്ടെന്ന് എന്‍ എസ് ഡബ്ല്യൂ പ്രിമീയര്‍ ബാരിയഡ് പറഞ്ഞു. ഹോളി ആഘോഷത്തിനിടെ പ്രഭാ അരുണ്‍കുമാറിന്റെ കൊലപാതകം ഞെട്ടിച്ചെന്നും, എല്ലാവരും അവളുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും, ബാരിയഡ് പറഞ്ഞു. അന്വേഷണം നടത്തുന്നത് മികച്ച ടീമാണെന്ന് ഇന്ത്യന്‍ കോണ്‍സുലര്‍ സുധീര്‍ പറഞ്ഞു. പ്രഭയുടെ ഭര്‍ത്താവായ അരുണ്‍കുമാറും, ഒമ്പത് വയസ്സായ മകളും മൃതശരീരം ഏറ്റുവാങ്ങാന്‍ ആസ്‌ത്രേലിയയിലെത്തിയിട്ടുണ്ട്.