Connect with us

Kerala

മരിക്കും മുമ്പെ പദവി 'ഒഴിഞ്ഞു'

Published

|

Last Updated

 

 

 

 

 

 

 

 

ജി കാര്‍ത്തികേയന്‍ ആദ്യമായി മന്ത്രിയായപ്പോള്‍ (ഫയല്‍ ചിത്രം)

തിരുവനന്തപുരം: രോഗബാധിതനാകും മുമ്പ് തന്നെ ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ പദവിയില്‍ നിന്ന് മാനസികമായി ഒഴിഞ്ഞിരുന്നു. നിയസഭയുടെ പതിനൊന്നാം സമ്മേളനം കഴിഞ്ഞതിന് പിന്നാലെ രാജി പ്രഖ്യാപനം നടത്തുകയും ചെയ്തു. സ്പീക്കര്‍ സ്ഥാനമേറ്റെടുത്തതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്നതിന്റെ വിങ്ങലാണ് ഇങ്ങിനെയൊരു തീരുമാനത്തിന് കാര്‍ത്തികേയനെ പ്രേരിപ്പിച്ചത്. കാര്‍ത്തികേയനെ ഉള്‍പ്പെടുത്തി മന്ത്രിസഭാപുനസംഘടിപ്പിക്കുകയെന്ന ആശയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മനസ്സിലുണ്ടായിരുന്നു. ഈ സന്ദേശം മുഖ്യമന്ത്രി തന്നെ ജി കെയെ അറിയിച്ചിരുന്നുവത്രെ. ഏതായാലും തര്‍ക്കത്തിലായതോടെ പുനസംഘടന നടന്നില്ലെന്ന് മാത്രം.

ഏതായാലും നൂല്‍പ്പാലത്തിലൂടെ നാല് വര്‍ഷം കടന്നുപോയ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്നതില്‍ സ്പീക്കറായ ജി കെയുടെ പങ്ക് ചെറുതായിരുന്നില്ല. നിയമസഭയക്കുള്ളില്‍ വച്ച് സ്പീക്കര്‍ സ്ഥാനത്ത് നിന്നുള്ള രാജി കണ്ട കേരള രാഷ്ട്രീയത്തിന് പത്രസമ്മേളനം നടത്തി സ്പീക്കര്‍ സ്ഥാനം ഒഴിയുകയാനുള്ള സന്നദ്ധത പ്രഖ്യാപിച്ച ആദ്യ ആളും കാര്‍ത്തികേയനായിരുന്നു. ആ പ്രഖ്യാപനം വന്ന് ആറ് മാസങ്ങള്‍ക്കിപ്പുറവും പാര്‍ട്ടി അത് അംഗീകരിച്ചില്ലെന്ന് മാത്രം.

Latest