ദുബൈ ടാക്‌സികള്‍ 4.6 കോടി യാത്രകള്‍ നടത്തി

Posted on: March 6, 2015 7:00 pm | Last updated: March 6, 2015 at 7:47 pm
SHARE

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈ ടാക്‌സികള്‍ 4.6 കോടി യാത്രകള്‍ നടത്തിയതായി ദുബൈ ടാക്‌സി കോര്‍പറേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ അമ്മാര്‍ റാശിദ് അല്‍ ബുറൈകി അറിയിച്ചു.
പ്രതിമാസം 38 ലക്ഷം യാത്രകളാണ് നടന്നത്. 8.1 കോടി യാത്രക്കാരെ വഹിച്ചിട്ടുണ്ട്.
ടാക്‌സികളുടെ കാര്യ ശേഷി 97.08 ശതമാനമായി വര്‍ധിച്ചു. 2013ല്‍ 94.76 ആയിരുന്നു. യാത്രകളുടെ എണ്ണത്തില്‍ 11.39 ശതമാനം വര്‍ധനവുണ്ട്. എയര്‍പോര്‍ട് ടാക്‌സി, ഹത്ത ടാക്‌സി എന്നിങ്ങനെ 4,254 വാഹനങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം 99.8 ശതമാനം അറ്റകുറ്റപ്പണികള്‍ നടന്നു. പ്രതിദിനം 3,650 വാഹനങ്ങള്‍ കഴുകി വൃത്തിയാക്കപ്പെടുന്നു. വി ഐ പി ടാക്‌സികളുടെ എണ്ണത്തില്‍ വര്‍ധന വന്നിട്ടുണ്ടെന്നും അമ്മാര്‍ റാശിദ് പറഞ്ഞു.