വെസ്റ്റന്‍ഡീസിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; ഇന്ത്യ ക്വാര്‍ട്ടറില്‍

Posted on: March 6, 2015 5:32 pm | Last updated: March 7, 2015 at 12:03 am
SHARE

ind vs wi

പെര്‍ത്ത്: കൊണ്ടും കൊടുത്തും മുന്നേറിയ പോരില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ഇതോടെ, ലോകകപ്പില്‍ തുടരെ നാലാം ജയവുമായി ഇന്ത്യ ക്വാര്‍ട്ടര്‍ പ്രവേശം ആധികാരികമാക്കി. പൂള്‍ ബിയില്‍ എട്ട് പോയിന്റോടെ ഇന്ത്യ ലോകചാമ്പ്യന്‍മാര്‍ക്കൊത്ത നിലയില്‍ തന്നെ. പ്രതീക്ഷക്ക് വിപരീതമായി ബാറ്റ്‌സ്മാന്‍മാര്‍ക്ക് മേല്‍ ബൗളര്‍മാര്‍ പിടിമുറുക്കിയ കളിയില്‍ വെസ്റ്റിന്‍ഡീസ് 182 റണ്‍സില്‍ ആള്‍ ഔട്ടായി. മറുപടിയില്‍ ഇന്ത്യയും വിറച്ചു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 39.1 ഓവറില്‍ ഒരുവിധം ലക്ഷ്യം കണ്ടു.
സ്‌കോര്‍: വെസ്റ്റിന്‍ഡീസ്: 182/10 (44.2); ഇന്ത്യ: 185/6 (39.1).
എട്ടോവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വെസ്റ്റിന്‍ഡീസ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കളിയിലെ കേമന്‍. വിദേശത്ത് ഇന്ത്യയെ ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിച്ച സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡും ധോണി ഇന്നലെ പഴങ്കഥയാക്കി. ഗാംഗുലിയുടെ 58 വിജയങ്ങളാണ് ധോണി അമ്പത്തൊമ്പതാം ജയത്തോടെ പിറകിലാക്കിയത്.
ലക്ഷ്യത്തോടടുപ്പിക്കുന്നതില്‍ മുന്‍നിരക്കാര്‍ ഒന്നൊന്നായി പരാജയപ്പെട്ടപ്പോള്‍ നായകന്റെ ഇന്നിംഗ്‌സുമായി ലോകകപ്പില്‍ ധോണി ആദ്യമായി കളം വാണു. ധോണി പുറത്താകാതെ നേടിയ 45 റണ്‍സാണ് ഇന്ത്യയെ കരക്കടുപ്പിച്ചത്. അശ്വിന്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഇന്നിംഗ് സിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതാണ്.
ഓപ്പണര്‍മാരായ ശിഖര്‍ ധവാനും (7) രോഹിത് ശര്‍മയും (9) തുടക്കത്തിലേ പുറത്തായി. കോലിക്കും (33) രഹാനെക്കും (14) റെയ്‌നക്കും (22) മികച്ച തുടക്കം മുതലെടുക്കാനായില്ല.
ഒരു ഘട്ടത്തില്‍ ഇന്ത്യ നാലിന് 78 എന്ന നിലയില്‍ തകര്‍ന്നിരുന്നു.
വിന്‍ഡീസ് ബാറ്റിംഗില്‍ മുന്‍നിര പരാജയമായപ്പോള്‍ 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ച്വറി രക്ഷക്കെത്തി. പതിനാലാം ഓവറില്‍ പാഡില്ലാതെ വിക്കറ്റിന് പിറകില്‍ നിന്നും ധോണി വ്യത്യസ്തനായി. തൊട്ടടുത്ത് ഫീല്‍ഡ് ചെയ്ത രഹാനെക്ക് പാഡ് അനുവദിക്കാന്‍ പകരക്കാരനെ അമ്പയര്‍ അനുവദിക്കാഞ്ഞതിനെ തുടര്‍ന്ന് ധോണി തന്റെ പാഡ് നല്‍കുകയായിരുന്നു.
സ്‌കോര്‍ കാര്‍ഡ്:
വെസ്റ്റിന്‍ഡീസ് ഇന്നിംഗ്‌സ്: ഡ്വെയിന്‍ സ്മിത് 6 സി ധോണി ബി മുഹമ്മദ് ഷമി, ക്രിസ് ഗെയില്‍ 21 സി മൊഹിത് ശര്‍മ ബി മുഹമ്മദ് ഷമി, മര്‍ലോണ്‍ സാമുവല്‍സ് 2 റണ്ണൗട്ട്, ജൊനാഥന്‍ കാര്‍ട്ടര്‍ 21 സി മുഹമ്മദ് ഷമി ബി അശ്വിന്‍, രാംദിന്‍ 0 ബി ഉമേഷ് യാദവ്, ലെന്‍ഡില്‍ സിമണ്‍സ് 9 സി യാദവ് ബി മൊഹിത് ശര്‍മ, ഡാരന്‍ സമി 26 സി ധോണി ബി മുഹമ്മദ് ഷമി, ആന്ദ്രെ റസല്‍ 8 സി കോഹ്‌ലി ബി ജഡേജ, ജാസണ്‍ ഹോള്‍ഡര്‍ 57 സി കോഹ്‌ലി ബി ജഡേജ, ജെറോം ടെയ്‌ലര്‍ 11 സി&ബി യാദവ്, കെമാര്‍ റോച 0 നോട്ടൗട്ട്, എക്‌സ്ട്രാസ് 11, ആകെ 44.2 ഓവറില്‍ 182.

വിക്കറ്റ് വീഴ്ച: 1-8 (സ്മിത്, 4.5), 2-15 (സാമുവല്‍സ്,7.2), 3-35(ഗെയില്‍,8.6), 4-35(രാംദിന്‍, 9.1), 5-67(സിമണ്‍സ്, 18.1) 6-71(കാര്‍ട്ടര്‍, 21.5), 7-85(റസല്‍,24.1), 8-124( സമി,35.4), 9-175 (ടെയ്‌ലര്‍, 42.6), 10-182(ഹോള്‍ഡര്‍,44.2).
ബൗളിംഗ് : മുഹമ്മദ് ഷമി 8-35-3, ഉമേഷ് യാദവ് 10-42-2, അശ്വിന്‍ 9-38-1, മൊഹിത് ശര്‍മ 9-35-1, രവീന്ദ്ര ജഡേജ 8.2-27-2.

ഇന്ത്യ ഇന്നിംഗ്‌സ്: രോഹിത് ശര്‍മ 7 സി രാംദിന്‍ ബി ടെയ്‌ലര്‍, ശിഖര്‍ ധവാന്‍ 9 സി സമി ബി ടെയ്‌ലര്‍, വിരാട് കോഹ്‌ലി 33 സി സാമുവല്‍സ് ബി റസല്‍, അജിങ്ക്യ രഹാനെ 14 സി രാംദിന്‍ ബി റോച, സുരേഷ് റെയ്‌ന 22 സി രാംദിന്‍ ബി സ്മിത്, എം എസ് ധോണി 45 നോട്ടൗട്ട്, രവീന്ദ്ര ജഡേജ 13 സി സാമുവല്‍സ് ബി റസല്‍, അശ്വിന്‍ 16 നോട്ടൗട്ട്, എക്‌സ്ട്രാസ് 26, ആകെ 33.3 ഓവറില്‍ 155/6.

വിക്കറ്റ് വീഴ്ച: 1-11(ധവാന്‍, 4.1), 2-20(രോഹിത് ശര്‍മ, 6.6), 3-63 (കോഹ്‌ലി, 14.6), 4-78(രഹാനെ,17.5), 5-107(റെയ്‌ന, 22.5), 6-134(ജഡേജ, 29.3).
ബൗളിംഗ്: ജെറോം ടെയ്‌ലര്‍ 8-33-2, ജാസണ്‍ ഹോള്‍ഡര്‍ 7-29-0, കെമാര്‍ റോച 8-44-1, ആന്ദ്രെ റസല്‍ 8-43-2, ഡ്വെയിന്‍ സ്മിത് 5-22-1, മര്‍ലോണ്‍ സാമുവല്‍സ് 3.1-10-0