കണ്ണൂര്‍ വിമാനത്താവളം 2016ല്‍: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

Posted on: March 6, 2015 10:58 am | Last updated: March 7, 2015 at 12:03 am
SHARE

Niyamasabha2തിരുവനന്തപുരം: പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ ഗവര്‍ണര്‍ പി സദാശിവം നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തി. കണ്ണൂര്‍ വിമാനത്താവളം 2016 മെയില്‍ പൂര്‍ത്തായാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത 47, 17 എന്നിവ 45 മീറ്ററാക്കും. ഭൂരഹിത പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കും.  7093 ഏക്കര്‍ ഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കും. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. തിരുവനന്തപുരത്തും കോന്നിയിലുമായി രണ്ട് മെഡിക്കല്‍ കോളേജുകള്‍കൂടി ആരംഭിക്കും. 2016ല്‍ കേരളത്തെ ജൈവസംസ്ഥാനമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മറ്റുപ്രധാന പ്രഖ്യാപനങ്ങള്‍
* ഐ ടി മേഖലയില്‍ രണ്ടു വര്‍ഷത്തിനകം 80000 തൊഴില്‍ അവസരം.
* കൂടുതല്‍ മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കും.
* കൈത്തറി വ്യവസായം കേരള ഹാന്റ്‌ലൂം എന്ന പേരില്‍ വിപുലീകരിക്കും.
* ഹൈവേ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും.
* സര്‍ക്കാര്‍ ആശുപത്രികളില്‍ കാരുണ്യ കേരളം പദ്ധതി.
* തെരുവ് വിളക്കുകള്‍ എല്‍ഇഡി ആക്കും.
* മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യം നഗരങ്ങളില്‍ സ്ഥാപിക്കും.
* റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ട്രാഫിക് നിയമം.
* നിലമ്പൂരിലും വയനാട്ടിലും ആനത്താവളം.