സുന്നി വിദ്യാഭ്യാസ ബോര്‍ഡ്: കാന്തപുരം പ്രസി.; ചിത്താരി സെക്ര.

Posted on: March 3, 2015 2:17 am | Last updated: March 2, 2015 at 11:20 pm
SHARE

kanthapuram usthadകോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെയും ജനറല്‍ സെക്രട്ടറിയായി ചിത്താരി കെ പി ഹംസ മുസ്‌ലിയാരെയും തിരഞ്ഞെടുത്തു. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗം സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച മുപ്പത്തിനാല് മദ്‌റസകള്‍ക്ക് യോഗം അംഗീകാരം നല്‍കി.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പി എം എസ് തങ്ങള്‍, പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സയ്യിദ് അബ്ദുല്‍ഫത്താഹ് അവേലം, സി മുഹമ്മദ് ഫൈസി, അബൂഹനീഫല്‍ ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി പി എം വില്ല്യാപള്ളി, എം എന്‍ സിദ്ദീഖ് ഹാജി, പി എസ് കെ മൊയ്തു ബാഖവി, വി എം കോയമാസ്റ്റര്‍, അബ്ദുര്‍റഹ്മാന്‍ ബാഖവി, എന്‍ അലി അബ്ദുല്ല, ഡോ. പി എ മുഹമ്മദ് കുഞ്ഞു സഖാഫി, എ സൈഫുദ്ദീന്‍ ഹാജി, എന്‍ പി ഉമ്മര്‍ ഹാജി, എം മുഹമ്മദലി മാസ്റ്റര്‍, പി സി ഇബ്‌റാഹിം മാസ്റ്റര്‍, എന്‍ എ അബ്ദുറഹ്മാന്‍ മദനി, കെ കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പി അലവി ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.