Connect with us

Kozhikode

ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം നല്‍കുന്നു

Published

|

Last Updated

കോഴിക്കോട്: മയ്യില്‍ ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടു കൂടി പഠിക്കാനുള്ള അവസരം നല്‍കുന്നു. ഐ ടി എം മെറ്റ് എന്ന യോഗ്യതാപരീക്ഷയിലൂടെ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ കഴിവുള്ളവരെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും കണ്ടെത്തി അവരുടെ പഠനത്തിനുള്ള ഫീസ് മുഴുവനായും/ ഭാഗികമായും ഏറ്റെടുത്തുകൊണ്ടാണ് ട്രസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കുന്നത്.
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി/ഡിഗ്രി പഠനം പൂര്‍ത്തിയായവര്‍ക്കും പഠിച്ച് കൊണ്ടിരിക്കുന്നവര്‍ക്കും ഏപ്രില്‍ ഏഴ് വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം മന്ത്രി അബ്ദുര്‍റബ്ബ് നിര്‍വഹിച്ചു. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ട്രസ്റ്റിന്റെ പേരിലുള്ള ഡിഡിയും സഹിതം ഏപ്രില്‍ 10ന് അഞ്ച് മണിക്ക് മുമ്പായി ഹിറാചാരറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസില്‍ നേരിട്ടോ അല്ലാതെയോ എത്തിക്കാം. ജനറല്‍ വിഭാഗത്തിന് 100 രൂപയും എസ് സി/ എസ് ടിക്ക് 60 രൂപയുമാണ് ഫീസ്. മെയ് 10ന് നടക്കുന്ന യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവരുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് നടക്കുന്ന കൂട്ടികാഴ്ചയുടെ അടിസ്ഥാനത്തിലുമാണ് പ്രവേശം നടത്തുക. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാന്‍ അപേക്ഷ അയക്കുമ്പോള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും അയക്കണം.
വിശദവിവരങ്ങള്‍ ംംം.ശാോല.േരീാ ല്‍ ലഭ്യമാണ്. ഡയറക്ടര്‍ ടി വി ഹസൈനാര്‍, കെ കെ മുഹമ്മദ് ജൗഹര്‍, രതീഷ് ടി ദാസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest