മില്‍മയില്‍ നിന്ന് ഡിസ്‌ക്കൗണ്ട് കൂപ്പണ്‍

Posted on: February 28, 2015 5:02 am | Last updated: February 28, 2015 at 12:03 am

തിരുവനന്തപുരം: കൂടുതല്‍ പാല്‍ ലഭിക്കുന്ന പശുക്കള്‍ക്കു വേണ്ടി പുതിയ ഇനം കാലിത്തീറ്റ കൂടി ഉത്പാദിപ്പിക്കുവാന്‍ മില്‍മ തീരുമാനിച്ചു. നിലവില്‍ മില്‍മ ഗോമതി റിച്ച്, മില്‍മ ഗോമതി പെലറ്റ് എന്നീ പേരുകളില്‍ കാലിത്തീറ്റ വിപണിയിലിറക്കുന്നുണ്ട്. മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെ വില്‍ക്കുന്ന ഗോമതി റിച്ചി കാലിത്തീറ്റയോടൊപ്പം ഇപ്പോള്‍ നല്‍കിവരുന്ന 60 രൂപ കിഴിവിന് പുറമേ 50 രൂപയുടെ ഡിസ്‌ക്കൗണ്ട് കൂപ്പണ്‍ പദ്ധതി കൂടി നടപ്പിലാക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് അറിയിച്ചു. പദ്ധതി പ്രകാരം മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെ മില്‍മയില്‍ നിന്ന് വിതരണം ചെയ്യപ്പെടുന്ന ഓരോ ചാക്കിലും 50 രൂപയുടെ ഡിസ്‌ക്കൗണ്ട് കൂപ്പണ്‍ ഉണ്ടായിരിക്കും. ഈ കൂപ്പണുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ വീണ്ടും മില്‍മ ഗോമതി റിച്ച് കാലിത്തീറ്റ വാങ്ങുമ്പോള്‍ സൊസൈറ്റിയിലോ ഡീലറെയോ ഏല്‍പ്പിച്ച് ഡിസക്കൗണ്ട് കര്‍ഷകര്‍ക്ക് നേടാവുന്നതാണ്.