Connect with us

Kerala

മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് ആം ആദ്മി സര്‍വേ നടത്തുന്നു

Published

|

Last Updated

കോഴിക്കോട്: ബാര്‍ കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ എം മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്ന കാര്യത്തില്‍ പൊതുജനാഭിപ്രായം ആരാഞ്ഞ് ആം ആദ്മി പാര്‍ട്ടി സര്‍വേ നടത്താന്‍ ഒരുങ്ങുന്നു. ആം ആദ്മി നേതാവ് സാറാ ജസഫ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോഴവാങ്ങി ബജറ്റ് തിരുത്തിയെന്ന് ആരോപണം നേരിടുന്ന മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് സാറാ ജോസഫ് ചോദിക്കുന്നു. സോഷ്യല്‍ മീഡിയ പിന്തുണയ്ക്കണമെന്നും അഴിമതിയില്ലാത്ത രാജ്യം നമ്മുടെ അവകാശമാണെന്നും സാറാ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മാര്‍ച്ച് 13നാണ് സംസ്ഥാന ബജറ്റ്. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മാണി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.