Connect with us

National

ഡി ഐ ജിയുടെ വിവാദ പരാമര്‍ശം പാക് ബോട്ട് കത്തുന്ന ദൃശ്യം തീരദേശ സേന പുറത്തുവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദ പാക് ബോട്ട് കത്തിയമരുന്നതിന്റെ വീഡിയോ ദൃശ്യം തീരദേശസേന പുറത്തുവിട്ടു. ഉഗ്രസ്‌ഫോടനത്തോടെ തീ പടരുകയും ബോട്ട് പൂര്‍ണമായും കത്തിയമരുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. എന്നാല്‍, ബോട്ടിലുണ്ടായിരുന്നവരാണോ കോസ്റ്റ് ഗാര്‍ഡാണോ ബോട്ട് തകര്‍ത്തതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമല്ല. പാക് ബോട്ട് തന്റെ നിര്‍ദേശ പ്രകാരം തീരസംരക്ഷണ സേന കത്തിക്കുകയായിരുന്നുവെന്ന് ഡി ഐ ജി ലോഷാലിയുടെ പ്രസ്താവന കഴിഞ്ഞ ദിവസം ഏറെ വിവാദമായിരുന്നു. ഇതോത്തുടര്‍ന്ന് ഡി ഐ ജിക്കെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്തെത്തെത്തുകയും അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഡിസംബര്‍ 31നാണ് ഭീകരര്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ബോട്ട് ഇന്ത്യന്‍തീരത്ത് എത്തിയത്. പിന്നീട് ബോട്ട് ഉഗ്ര സ്‌ഫോടനത്തോടെ കത്തിയമരുകയായിരുന്നെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ സംബന്ധിക്കവെ തീരദേശസേനാ ഡി ഐ ജി നടത്തിയ പ്രസ്തവനയോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്. സര്‍ക്കാര്‍ അവകാശപ്പെടും പോലെ ബോട്ട് ഭീകരര്‍ സ്വയം കത്തിക്കുകയായിരുന്നില്ല, തന്റെ നിര്‍ദേശ പ്രകാരം തീരദേശ സേന കത്തിക്കുകയായിരുന്നു എന്നാണ് ഡി ഐ ജി പറഞ്ഞത്.