കാലിക്കറ്റിനെ ടൂറിസം കേന്ദ്രമാക്കും: മന്ത്രി

Posted on: February 20, 2015 12:27 am | Last updated: February 20, 2015 at 12:27 am

തേഞ്ഞിപ്പലം:സര്‍വകലാശാലയിലെത്തുന്നവര്‍ക്ക് ഒഴിവു സമയം ആസ്വദിക്കാവുന്ന വിധത്തില്‍ സര്‍വകലാശാലയെ ടൂറിസം കേന്ദ്രമാക്കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. സര്‍വകലാശാലയില്‍ നടപ്പാക്കുന്ന ഫോറസ്റ്റ് നൈബര്‍ഹുഡ് പദ്ധതി ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു .വനമായി കിടക്കുന്ന 10 ഏക്കര്‍ സ്ഥലത്ത് രണ്ട് കോടി ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലാണ് വിഭാവനം ചെയ്തത്.ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. കെ എന്‍ എ ഖാദര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.