Connect with us

Eranakulam

പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ സോളാര്‍ കമ്മീഷന് മൊഴി നല്‍കി

Published

|

Last Updated

കൊച്ചി: സരിതാ എസ് നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് നടത്തിയ സോളാര്‍ തട്ടിപ്പിന് സര്‍ക്കാര്‍ കൂട്ടുനിന്നതിനു തെളിവുകളുമായി പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായി. സര്‍ക്കാര്‍ ഏജന്‍സിയായ അനര്‍ട്ടിന്റെ സൗരോര്‍ജ പദ്ധതികളേക്കാള്‍ സരിത എസ് നായരുടെ ടീം സോളാറിന്റെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കിയിരുന്നതായി ശ്രീരാമകൃഷ്ണന്‍ മൊഴി നല്‍കി.
2012, 2013 വര്‍ഷങ്ങളിലെ സര്‍ക്കാറിന്റെ സൗരോര്‍ജ പദ്ധതിയെക്കുറിച്ചുള്ള നിയമസഭാ ചര്‍ച്ചകളുടെ രേഖകള്‍ കമ്മീഷന് കൈമാറുകയും ചെയ്തു. സംസ്ഥാനത്ത് ഊര്‍ജപ്രതിസന്ധികണക്കിലെടുത്ത് സൗരോര്‍ജ പദ്ധതികള്‍ ആരംഭിക്കുമെന്നും 10,000ത്തോളം വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍, ഇതിനെ പിന്തള്ളിയാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫംഗങ്ങളും ടീം സോളറിനെ പിന്തുണച്ചതെന്നും മൊഴിയില്‍ പറയുന്നു.
ടീം സോളാറിനെ സഹായിക്കാനായി ഉമ്മന്‍ ചാണ്ടി ശിപാര്‍ശക്കത്തുകള്‍ നല്‍കിയതായി ബിജു രാധാകൃഷ്ണന്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ജീവനക്കാര്‍ പ്രതിഫലം വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി നല്‍കിയ മൂന്ന് കത്തുകളുടെ പകര്‍പ്പുകള്‍ കമ്മീഷന് മുമ്പില്‍ ഹാജരാക്കാമെന്ന് ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.
കൂടുതല്‍ തെളിവുകള്‍ മാര്‍ച്ച് നാലിന് നടക്കുന്ന സിറ്റിംഗില്‍ കമ്മീഷന് കൈമാറുമെന്നും അ ദ്ദേഹം അറിയിച്ചു.