Connect with us

Wayanad

എം എ ഉസ്താദിന്റെ നിര്യാണത്തില്‍ സുന്നി സംഘടനകള്‍ അനുശോചിച്ചു

Published

|

Last Updated

കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും ജാമിഅ സഅദിയ സാരഥിയും എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായി എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നിര്യാണത്തോടെ നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് എസ് എസ് എഫ് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. മദ്‌റസ പ്രസ്ഥാനത്തിന്റെ ശില്‍പിയും സമന്വയ വിദ്യാഭ്യാസത്തിന്റെ ദിഷണാശാലിയുമായിരുന്നു എം എ ഉസ്താദ്. മുസ്‌ലിം സമൂഹത്തിന്റെ വൈജ്ഞാനിക മണ്ഡലങ്ങളില്‍ ഉസ്താദിന്റെ തൂലികയും പ്രസംഗവും വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉസ്താദിന്റെ സംഭാവകള്‍ മുന്‍ നിര്‍ത്തി എസ് എസ് എഫ് മഖ്ദൂം അവാര്‍ഡ് നല്‍കി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി അധ്യക്ഷത വഹിച്ചു. ജമാലുദ്ദീന്‍ സഅദി, ബശീര്‍ സഅദി, സി ടി റസാഖ് കാക്കവയല്‍, ശരീഫ് ടി എ കോളിച്ചാല്‍, എം വി ഫൈസല്‍,ടി എം ശമീര്‍ എന്നിവര്‍ സംസാരിച്ചു.
കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ വിയോഗത്തില്‍ സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രത്യേക പ്രാര്‍ഥനയും നടത്തി. സംഘ കുടുംബത്തിലെ കരുത്തുറ്റ ബൗദ്ധിക നേതൃത്വവും സാരഥിയുമാണ് ഉസ്താദിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. മുഴുവന്‍ മാനേജ്‌മെന്റ് കമ്മിറ്റികളും മദ്‌റസ സ്ഥാപനങ്ങളിലും ഉസ്താദിന് വേണ്ടി പ്രാര്‍ഥനാ സദസ്സുകള്‍ സംഘടിപ്പിക്കാനും വെള്ളിയാഴ്ച എല്ലാ പളളികളിലും മയ്യിത്ത് നിസ്‌കരിക്കാനും ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. കെ കെ മുഹമ്മദലി ഫൈസി,സൈദ് ബാഖവി, മുഹമ്മദ് സഖാഫി ചെറുവേരി, സിദ്ദീഖ് മദനി, അബ്ദുസ്സലാം മിസ്ബാഹി എന്നിവര്‍ സംബന്ധിച്ചു.
ചുണ്ടേല്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ വിയോഗത്തില്‍ സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മമ്മൂട്ടി മദനി തരുവണ, സിദ്ദീഖ് മദനി, അലവി സഅദി എന്നിവര്‍ സംബന്ധിച്ചു.

Latest