Connect with us

Ongoing News

കുരങ്ങുപനി മരണം: ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം

Published

|

Last Updated

തിരുവനന്തപുരം: വയനാട് ജില്ലയില്‍ പടര്‍ന്നുപിടിച്ച കുരങ്ങുപനി ബാധിച്ച് (കെ എഫ് ടി പനി) മരിച്ച എല്ലാവരുടെയും ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അനുവദിക്കാന്‍ തീരുമാനമായി. ഇതിനകം തന്നെ ഒരു ലക്ഷം രൂപ വീതം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ബാക്കി തുക പട്ടികവര്‍ഗ ക്ഷക്ഷേമ മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് അനുവദിക്കുക. വയനാട്ടിലെ കുരങ്ങ് പനി നേരിടുന്നതിനായി സര്‍ക്കാര്‍ 35ലക്ഷം രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. രോഗം അധികം പടരാതിരിക്കാന്‍ പ്രത്യേക സുരക്ഷാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എച്ച്1 എന്‍1 പനി ബാധ തടയാനാവശ്യമായ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടാകുന്നതായി പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വയനാട്, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ കുരങ്ങു പനി ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കാണ് ആശ്വാസധന സഹായം നല്‍കുക. ബംഗളുരുവില്‍ നിന്നാണ് മരുന്ന് എത്തിക്കേണ്ടത്. രോഗം അധികം പടരാതിരിക്കാന്‍ പ്രത്യേക സുരക്ഷാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എച്ച്1എന്‍1 പനി ബാധ തടയാനാവശ്യമായ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടാകുന്നതായി പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.