Connect with us

Ongoing News

കോച്ച് അറിയാതെ എന്ത് മീറ്റിംഗ് !

Published

|

Last Updated

മെല്‍ബണ്‍: ഇന്ത്യന്‍ ടീം ചീഫ് കോച്ച് ഡങ്കന്‍ ഫ്‌ളെച്ചറും ടീം ഡയറക്ടര്‍ രവി ശാസ്ത്രിയും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ ടീം മാനേജ്‌മെന്റ് നിഷേധിച്ചു. കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്തയുണ്ടായിരുന്നു. ഫ്‌ളെച്ചറെ അറിയിക്കാതെ രവിശാസ്ത്രി ടീം മീറ്റിംഗ് വിളിച്ചെന്നും പരിശീലന സെഷനില്‍ നിന്ന് ഫ്‌ളെച്ചര്‍ പ്രതിഷേധമെന്നോണം മാറി നിന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഇതെല്ലാം ശുദ്ധ അസംബന്ധമാണെന്ന് ടീം മീഡിയ മാനേജര്‍ ബാബ അറിയിച്ചു.
രവിശാസ്ത്രി സ്വന്തം നിലക്ക് ഒരു തരത്തിലുമുള്ള മീറ്റിംഗും വിളിച്ചു ചേര്‍ത്തിട്ടില്ല. ബൗളിംഗ് കോച്ച് ഭരത് അരുണും ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറും ടീം ഡയറക്ടറായ രവിശാസ്ത്രിയുമായി സൗഹൃദഭാഷണം നടത്തിയതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണുണ്ടായതെന്നും മീഡിയ മാനേജര്‍ ചൂണ്ടിക്കാട്ടി.
ബി സി സി ഐ ഉന്നത ഉദ്യോഗസ്ഥനും ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആവര്‍ത്തിച്ചു. ഫ്‌ളെച്ചറെ പോലൊരു പരിചയ സമ്പന്നനായ പരിശീലകനെ മാറ്റിനിര്‍ത്താന്‍ ഒരു മോശം കളിയും നടക്കുന്നില്ല. ലോകകപ്പ് കഴിയും വരെ കരാറുണ്ട് ഫ്‌ളെച്ചര്‍ക്ക്. മാറ്റിനിര്‍ത്താനാണെങ്കില്‍ നേരത്തെ ആകാമായിരുന്നു – ബി സി സി ഐ ഒഫിഷ്യല്‍ പറഞ്ഞു.