Connect with us

Gulf

ദുര്‍മദ്രവാദ സാമഗ്രികള്‍ പിടിച്ചെടുത്തു

Published

|

Last Updated

ദുബൈ: മഷിനോട്ടത്തിനും ദുര്‍മന്ത്രവാദത്തിനുമായി ഉപയോഗിക്കുന്ന സാമഗ്രികള്‍ കടത്താനുള്ള 155 ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്നു ദുബൈ കസ്റ്റംസ്. പല രാജ്യക്കാരില്‍ നിന്നാണ് ഇത്തരം വസ്തുക്കള്‍ പിടിച്ചെടുത്തത്. 97 കിലോഗ്രാമോളം വരുന്ന പതിനായിരത്തോളം വസ്തുക്കളാണു ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട് രാജ്യത്തേക്കു കടത്താന്‍ ശ്രമിച്ചതെന്ന്് ദുബൈ കസ്റ്റംസ് ഡയറക്ടര്‍ അഹമ്മദ് മഹ്ബൂബ് മുസാബി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇത്തരം വസ്തുക്കള്‍ രാജ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തടയാന്‍ വിദഗ്ധമായ പരിശീലനമാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്നത്. പുതിയ രീതികള്‍ കണ്ടെത്തി കസ്റ്റംസിനെയും കബളിപ്പിക്കാനാണു കള്ളക്കടത്തുകാരുടെ ശ്രമം.
യാത്രക്കാരുടെ ബാഗേജ് പരിശോധിച്ചും അവയുടെ എക്‌സ്‌റേ പരിശോധന നടത്തിയുമാണ് ഇത്തരം നീക്കങ്ങള്‍ തടയുന്നത്. നിരോധിച്ച സാധനങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക യാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ദൗത്യം. അറിവില്ലായ്മ മുതലെടുത്താണു ദുര്‍മന്ത്രവാദക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest