ബിഎസ്എഫ് ജവാന്റെ വെടിവയ്പ്പില്‍ സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Posted on: February 17, 2015 1:02 pm | Last updated: February 18, 2015 at 12:04 am

bsf-jawan-malda-shootinകൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ ബിഎസ്എഫ് ജവാന്റെ വെടിവയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഫറാക്കയിലെ ബറ്റാലിയന്‍ 20ലെ ബസന്ത് സിങാ(35)ണ് വെടിവച്ചത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ മൂല്‍ചന്ദാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ ഇയാള്‍ വെടിവയ്ക്കുകയായിരുന്നെന്ന് മാല്‍ഡ സെക്ടറിലെ ഡയറക്ടര്‍ ജനറല്‍ രാജ് സിങ് റാത്തോഡ് അറിയിച്ചു.
ഇന്നലെ രാത്രി ബസന്തും സഹപ്രവര്‍ത്തകരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍സ്റ്റബ്ള്‍മാരായ കമല്‍ ബാസ, എസ് കെ പ്രഭാകര്‍, സുരേന്ദര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ബസന്തിനെ ഇതുവരെ പിടികൂടനായിട്ടില്ല.