Connect with us

Ongoing News

കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ ആന്ധ്രയില്‍ നിന്ന് സെര്‍പ് സംഘം കേരളത്തില്‍

Published

|

Last Updated

തിരുവനന്തപുരം: കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച ്പഠിക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ “സെര്‍പ്” സംഘം കേരളത്തിലെത്തി. ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ ഗ്രാമവികസന വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ എലിമിനേഷന്‍ ഓഫ് റൂറല്‍ പോവര്‍ട്ടി (സെര്‍പ്) ഉദ്യോഗസ്ഥ സംഘമാണ ്മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ എത്തിയത്. കേരളത്തിലെ കുടുംബശ്രീയും അയല്‍ക്കൂട്ടങ്ങളും പഞ്ചായത്തുകളും സംയോജിച്ച് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി പഠിക്കുതിനാണ് സംഘം മാണിക്കല്‍ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തത്.
ഈ സംവിധാനത്തെപ്പറ്റിയും പഞ്ചായത്തുമായി ചേര്‍ന്ന് നടപ്പാക്കു ക്ഷേമപ്രവര്‍ത്തനങ്ങളും സംഘം പഠന വിധേയമാക്കി. വിവിധ കുടുംബശ്രീ യൂനിറ്റുകള്‍ സംഘം നേരിട്ട് സന്ദര്‍ശിച്ചു.
വനിതാശാക്തീകരണം, പാവപ്പെട്ടവര്‍ക്കുവേണ്ടി ഭൂമിയേറ്റെടുക്കല്‍, കാര്‍ഷികലോണ്‍ നല്‍കല്‍, കൃഷിമെച്ചപ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍, ചെറുകിട വ്യവസായ സംരംഭങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് സഹായം നല്‍കല്‍, എന്നിവയാണ് സെര്‍പ് കൂടുതലായും ശ്രദ്ധചെലുത്തുന്നത്.
കേരളത്തിന്റെ കുടുംബശ്രീ മാതൃകയിലാണ് ആന്ധ്രപ്രദേശില്‍ സെര്‍പ്പിന്റെ പ്രവര്‍ത്തനം. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ നിര്‍മാര്‍ജനവും ഗ്രാമീണരുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നതിയുമാണ് സെര്‍പ്പിന്റെ ലക്ഷ്യം. സെര്‍പ്പ് ഡയറക്ടര്‍ ലക്ഷ്മി ദുര്‍ഗ്ഗ, ലോകബേങ്ക് കസള്‍ട്ടന്റ് പ്രശാന്ത്, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ മനുശങ്കര്‍ എന്നിവരടങ്ങിയ സംഘത്തെ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിച്ചു.

 

Latest