Connect with us

Ongoing News

ഐപിഎല്‍: യുവ്‌രാജിന് റെക്കോര്‍ഡ് വില; 16 കോടിക്ക് ഡല്‍ഹി സ്വന്തമാക്കി

Published

|

Last Updated

ബാംഗ്ലൂര്‍: ഐപില്‍എല്‍ എട്ടാം എഡിഷനിലേക്കുള്ള താര ലേലം പുരോഗമിക്കുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി യുവ്‌രാജ് സിങ് മാറി. 16 കോടിക്കാണ് ഡല്‍ഹി യുവിയെ സ്വന്തമാക്കിയത്. 2 കോടിയായിരുന്നു യുവ്‌രാജിന്റെ അടിസ്ഥാന വില. എന്നാല്‍ ബാംഗ്ലൂരും ഡല്‍ഹിയും മത്സരിച്ച് വിലയിട്ടതോടെ യുവിയുടെ വില കുത്തനെ ഉയരുകയായിരുന്നു. അവസാനം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ 15.50 കോടിയേക്കാള്‍ അരക്കോടി കൂടുതല്‍ നല്‍കിയാണ് ഡല്‍ഹി യുവിയെ സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ യുവ്‌രാജിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിട്ടില്ല.
വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തികിനെ ബാംഗ്ലൂര്‍ 10.50 കോടിക്ക് സ്വന്തമാക്കി. ശ്രീലങ്കന്‍ നായകന്‍ മാത്യൂസിനെ 7.50 കോടിക്കും അമിത് മിശ്രയെ 3.5 കോടിക്കും ഡല്‍ഹി തന്നെ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ പീറ്റേഴ്‌സണെ അടിസ്ഥാന വിലയായ 2 കോടിക്ക് തന്നെ ഹൈദരാബാദും വാങ്ങി.

Latest