Connect with us

Kozhikode

എലത്തൂരില്‍ 'നിറവ് ' പദ്ധതി തുടങ്ങി

Published

|

Last Updated

കോഴിക്കോട്: എലത്തൂര്‍ അസംബ്ലി മണ്ഡലത്തിലെ “നിറവ്” സമഗ്ര കാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെജിറ്റബിള്‍ ആന്‍ഡ് ഫ്രുട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ പദ്ധതികള്‍ക്ക് തുടക്കമായി.
കിഴങ്ങ് വര്‍ഗ വിളകളുടെ 450 രുപ വില വരുന്ന 3,000 കിറ്റുകള്‍ മണ്ഡലത്തിലെ തലക്കുളത്തൂര്‍, ചേളന്നൂര്‍, കക്കോടി, നന്മണ്ട, കുരുവട്ടൂര്‍, എലത്തൂര്‍ കൃഷിഭവനകളിലുടെ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. കിറ്റ് ഒന്നിന് 112രൂപ 50 പൈസ ഗുണഭോക്തൃ വിഹിതം ഈ മാസം 25 ന് മുമ്പ് കൃഷിഭവനുകളില്‍ അടയ്ക്കണം. ഹെക്ടറിന് 22,500 രുപ സബ്‌സിഡി നിരക്കില്‍ 10 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി വ്യാപന പദ്ധതിയും നടപ്പാക്കുന്നുണ്ട്.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന നിറവ് പദ്ധതിയുടെ നിര്‍വഹണ കമ്മിറ്റി യോഗത്തില്‍ എ കെ ശശീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കുരുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള, നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് ഒ പി ശോഭന, കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കവിത മനോജ്, തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രശ്മി, വെജിറ്റബിള്‍ ആന്‍ഡ് ഫ്രുട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ജില്ലാ മനേജര്‍ എ സുല്‍ഫിക്കര്‍ പങ്കെടുത്തു.