Connect with us

Kerala

ഭര്‍തൃ വീട്ടില്‍ മരിച്ച യുവതിയെ കൊന്നതാണെന്ന് ഭര്‍ത്താവിന്റെ മൊഴി

Published

|

Last Updated

കായംകുളം: ഭര്‍തൃ ഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണ്ടെത്തിയ യുവതിയെ കൊന്നതാണെന്ന് ഭര്‍ത്താവ് പോലീസില്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ കൃഷ്ണപുരം വടക്കേയറ്റത്ത് വീട്ടില്‍ രതീഷ് (26) ആണ് മൊഴി നല്‍കിയത്.
ഭാര്യ തൊടിയൂര്‍ ഇരട്ടക്കുളങ്ങര പുലിയൂര്‍ കൊയ്പ്പള്ളി കിഴക്കതില്‍ അനില്‍കുമാര്‍- തങ്കമ്മ ദമ്പതികളുടെ മകള്‍ അനുമോളെ (21) ഷാള്‍ കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പോലീസിന് നല്‍കിയ മൊഴി. ഒന്നരമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭാര്യ ഗര്‍ഭിണിയായതില്‍ സംശയം തോന്നിയ രതീഷ് കഴിഞ്ഞദിവസം രാത്രി 8.30 ഓടെ മുറിക്കുള്ളില്‍ വെച്ച് അനുമോളെ കൊലപ്പെടുത്തിയശേഷം സ്വയം കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഏറെ നേരത്തിന് ശേഷം മുറി തുറക്കാത്തതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ ജനാലവഴി നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. പിന്നീട് വാതില്‍ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴേക്കും അനുമോള്‍ മരിച്ചിരുന്നു. രതീഷിനെ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കായംകുളം പോലീസ് കേസെടുത്തു.

Latest