ഡല്‍ഹിയില്‍ എഎപിയെ പിന്തുണയ്ക്കുമെന്ന് പ്രകാശ് കാരാട്ട്

Posted on: February 4, 2015 1:04 pm | Last updated: February 5, 2015 at 12:36 am

Prakash karatന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇടതു പാര്‍ട്ടികള്‍ മത്സരിക്കാത്ത സീറ്റുകളിലായിരിക്കും എഎപിയെ പിന്തുണയ്ക്കുകയെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഇടതു സഖ്യം ശക്തിപ്പെടുത്തണം എന്ന ആഹ്വാനവുമായി സിപിഎം
കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. ആദിവാസികള്‍, ദളിത് വിഭാഗം, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഊര്‍ജിതമാക്കണമെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.