Connect with us

Kozhikode

നാദാപുരം മേഖലയില്‍ വ്യാപക റെയ്ഡ്; നാല് വടിവാളുകള്‍ കണ്ടെത്തി

Published

|

Last Updated

നാദാപുരം: വളയം, നാദാപുരം മേഖലയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് വടിവാളുകള്‍ കണ്ടെത്തി. പാറക്കടവിനടുത്ത ഉമ്മത്തൂരില്‍ കരിങ്കല്‍ ക്വാറിയില്‍ നടത്തിയ പരിശോധനയിലാണ് അധികം പഴക്കമില്ലാത്ത വാളുകള്‍ കണ്ടെത്തിയത്.
കരിങ്കല്‍ ക്വാറിയില്‍ പേപ്പറില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് ചാക്കിലാക്കി പാറക്കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു ആയുധങ്ങള്‍. നാദാപുരം ഡി വൈ എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നിര്‍ദേശപ്രകാരം ബോംബ് സ്‌കോഡ്, ഐ ആര്‍ ബി അംഗങ്ങളും വളയം പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത വാളുകള്‍ വളയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
രണ്ട് പിലാക്കൂല്‍ ആദം എന്നയാളുടെ ഉടമസ്ഥതയിലുള്ള പ്രവര്‍ത്തിക്കാത്ത ക്വാറിയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

Latest