Connect with us

International

പാക്കിസ്ഥാനില്‍ ശിയാ പള്ളിയില്‍ സ്‌ഫോടനം; അമ്പതിലേറെ മരണം

Published

|

Last Updated

കാബൂള്‍: പാക്കിസ്ഥാനില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെടുകയും അത്രയും പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശിക്കാപൂര്‍ ജില്ലയിലെ ശിയാ പള്ളിയില്‍ ഇന്നലെ ജുമുഅ നിസ്‌കാരത്തിന് ശേഷമാണ് സ്‌ഫോടനം നടന്നത്. പരുക്കേറ്റവരില്‍ നിരവധി പേര്‍ അത്യാഹിത നിലയില്‍ തുടരുന്നതിനാല്‍ മരണ സംഖ്യ ഇനിയും കൂടിയേക്കും.
സ്‌ഫോടനം ചാവേര്‍ ആക്രമണമാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് അന്വേഷണത്തിലാണെന്നും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മേല്‍ക്കൂര തകര്‍ന്നാണ് നിരവധി പേര്‍ മരണത്തിന് ഇരകളായത്. ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ നാല് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥലത്തെ ഉന്നത പോലീസ് മേധാവി അബ്ദുല്‍ കുദ്ദൂസ് കല്‍വാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നവാസ് ശരീഫ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. സ്‌ഫോടനത്തെ അപലപിച്ച അദ്ദേഹം, സമഗ്രാന്വേഷണത്തിന് ഉത്തരവിട്ടു.