Connect with us

National

കോപ്റ്റര്‍ ഇടപാട്: ഇ ഡി ടുണീഷ്യയുടെയും ഇറ്റലിയുടെയും സഹായം തേടി

Published

|

Last Updated

ന്യുഡല്‍ഹി: 3500 കോടി രൂപയുടെ വി വി ഐ പി കോപ്റ്റര്‍ ഇടപാടിലെ കോഴ സംബന്ധിച്ച് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നിയമ സഹായം അഭ്യര്‍ഥിച്ച് ടുണീഷ്യക്കും ഇറ്റലിക്കും കത്തുകള്‍ അയച്ചു.
കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇ ഡി ടുണീഷ്യക്കും ഇറ്റലിക്കും കത്തയച്ചതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. അഗസ്ത വെസ്റ്റ്‌ലാന്‍ഡിന്റെ വി വി ഐ പി ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് കത്തയച്ചത്.

Latest