Connect with us

Kerala

പാര്‍ട്ടിയില്‍ ചേര്‍ന്നത് ജോസ് കെ മാണിക്ക് സിന്ദാബാദ് വിളിക്കാനല്ലെന്ന് പിസി ജോര്‍ജ്

Published

|

Last Updated

കോട്ടയം: പാര്‍ട്ടിയില്‍ ചേര്‍ന്നത് ജോസ് കെ മാണിക്ക് സിന്ദാബാദ് വിളിക്കാനല്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. എംഎല്‍എ അല്ലാത്തയാളെ മന്ത്രിയാക്കേണ്ടതില്ല. കേരള കോണ്‍ഗ്രസ് ആരുടേയും കുടുംബ സ്വത്തല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ധനമന്ത്രി മാണിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയാണ് കേരള കോണ്‍ഗ്രസ് നേരിടുന്നത്. മാണിക്ക് ശേഷം ജോസ് കെ മാണി എന്നാണ് പൊതുവെ ഉണ്ടായിരുന്ന പ്രതീക്ഷ. അതിനിടയിലാണ് പ്രസ്താവനയുമായി പിസി ജോര്‍ജ് രംഗത്തെത്തിയത്. ജോസ് കെ മാണിയെക്കാള്‍ യോഗ്യതയുള്ളവര്‍ രംഗത്തുണ്ടെന്ന് ജോര്‍ജ് പറഞ്ഞു. മാണി മന്ത്രിസ്ഥാനം രാജി വെച്ചാല്‍ പകരം മന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ സിഎഫ് തോമസ് ആണെന്നും പിസി ജോര്‍ജ് പറഞ്ഞു.