Connect with us

National

ആര്‍ എസ് എസിനെയും മഹത്വവത്കരിച്ച് കിരണ്‍ ബേദി

Published

|

Last Updated

ന്യൂഡല്‍ഹി: ആര്‍ എസ് എസിന് ഡല്‍ഹിയിലെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. ആര്‍ എസ് എസ് ദേശസ്‌നേഹികളാണ്. ആര്‍ എസ് എസാണ് രാജ്യത്തെ ഐക്യത്തിന്റെ പ്രധാന കാരണം. രാജ്യത്തെ അച്ചടക്കമുള്ള വലുതുപക്ഷ പാര്‍ട്ടിയാണ് ആര്‍ എസ് എസ് എന്നും കിരണ്‍ ബേദി പറഞ്ഞു.
യഥാര്‍ത്ഥ ആര്‍ എസ് എസിനെ ആര്‍ക്കും അറിയില്ല. എന്നാല്‍ എനിക്കവരെ അറിയാം. ഏറ്റവും നല്ല അച്ചടക്കമുള്ളവരും ദേശസ്‌നേഹമുള്ളവരുടെയും പാര്‍ട്ടിയാണ് ആര്‍ എസ് എസ്. രാജ്പഥിലെ കെജ്‌രിവാളിന്റെ പ്രതിഷേധത്തിന് ശേഷം ഡല്‍ഹിയെ സംഘട്ടന രാഷ്ട്രീയത്തില്‍ നിന് സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി ജെ പിയില്‍ ചേര്‍ന്നതെന്ന് കിരണ്‍ ബേദി വിശദീകരിച്ചു. കെജ്‌രിവാള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് ശേഷം ഡല്‍ഹി മുമ്പ് കാണാത്ത വിധം നിരവധി പ്രക്ഷോഭങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അത് ഇന്ത്യക്കാര്‍ക്കിടയില്‍ മോശം പ്രതിച്ഛായയാണ് ഉണ്ടാക്കിയത്. ഡല്‍ഹിയിലെ എന്തുനടന്നാലും ഇന്ത്യയില്‍ നടന്നുതുപോലെയാണ്. അത് ഇന്ത്യയെ ബാധിക്കുന്നു. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായപ്പോള്‍ നടന്ന ധര്‍ണയില്‍ മൂന്ന് ദിവസമാണ് ഡല്‍ഹി നിശ്ചലമായത്. കിരണ്‍ ബേദി പറഞ്ഞു. അന്ന ടീമിലെ കോര്‍ അംഗമായിരുന്ന കിരണ്‍ ബേദി ബി ജെ പിയില്‍ ചേര്‍ന്നത് ഈയിടെയാണ്.
രണ്ട് വര്‍ഷം മുമ്പ് യു എസ് പ്രസിഡന്‍ഷ്യല്‍ കാമ്പയിന്‍ പോലെ സോണിയാ ഗാന്ധിയോട് നിതിന്‍ ഗാഡ്കരയുമൊത്ത് രാഷ്ട്രീയ സംവാദത്തിന് കിരണ്‍ ബേദി ആവശ്യപ്പെട്ടിരുന്നു. ബി ജെ പിയില്‍ എത്തിയ ശേഷം എന്തുകൊണ്ട് കെജ്‌രിവാളുമായി സംവാദത്തിന് തയ്യാറാകുന്നില്ല എന്ന ചോദ്യത്തിന് എനിക്ക് നാടകത്തില്‍ പങ്കെടുക്കേണ്ടന്നായിരുന്നു മറുപടി.
അന്നാ ഹസാരെയുടെ പ്രസ്ഥാനം അവസാനിച്ചിരിക്കുന്നു. സമയം പരിമിതമാണ്. ജനങ്ങള്‍ വികസനത്തിനും സദ്ഭരണത്തിനും വേണ്ടി കാത്തിരിക്കുകയാണ്. അതുകൊണ്ടാണ് ബി ജെ പിയില്‍ ചേര്‍ന്നതെന്നും കിരണ്‍ ബേദി കൂട്ടിച്ചേര്‍ത്തു.

Latest