Connect with us

National

ഇടതുപാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സുധാകര്‍ റെഡ്ഢിോ

Published

|

Last Updated

ഹൈദരാബാദ്: ഇടതുപാര്‍ട്ടികള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി ആഹ്വാനം ചെയ്തു. പാര്‍ട്ടി നാഷനല്‍ കൗണ്‍സില്‍ യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗ്പൂരില്‍ ജനുവരി 15 മുതല്‍ 17 വരെയായിരുന്നു നാഷനല്‍ കൗണ്‍സില്‍ യോഗം.
“ഇക്കാര്യത്തില്‍ സി പി എം നേതാക്കള്‍ താത്പര്യം കാണിച്ചു തുടങ്ങിയത്, ഇടതു പാര്‍ട്ടികളുടെ മുന്നണി സാധ്യമാക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. മുമ്പെല്ലാം ഈ ആഹ്വാനം കേട്ടപാടെ നിരാകരിച്ചിരുന്ന സി പി എം നേതൃത്വം ഇപ്പോള്‍ അതില്‍ താത്പര്യം കാണിക്കുന്നത് ആശാവഹമാണെ”ന്നും സുധാകര്‍ റെഡ്ഢി പറഞ്ഞു. നാഷണല്‍ കൗണ്‍സില്‍ അംഗം കെ നാരായണ, തെലങ്കാന സംസ്ഥാന സെക്രട്ടറി ഛദ വെങ്കട്ട് റെഡ്ഢി എന്നിവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.