Connect with us

Kasargod

താജുല്‍ ഉലമ ഒന്നാം ഉറൂസ് മുബാറകിന് പ്രൗഢമായ തുടക്കം

Published

|

Last Updated

എട്ടിക്കുളം: ആറ് പതിറ്റാണ്ടുകാലം കേരളീയ സമൂഹത്തിന് ധൈഷണിക നേതൃത്വം നല്‍കി വിടപറഞ്ഞ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി (ഉള്ളാള്‍ തങ്ങള്‍) യുടെ ഒന്നാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. തങ്ങളുടെ മഖാം സിയാറത്തിന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കി. ഏഴിപ്പളി, തലക്കാല്‍ പള്ളി, വളപട്ടണം ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ മഖാം, രാമന്തളി മഖാം എന്നിവിടങ്ങളിലെ സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി വളപട്ടണം, സയ്യിദ് ജുനൈദുല്‍ ബുഖാരി മാട്ടൂല്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് താജുല്‍ ഉലമ എജ്യുക്കേഷനല്‍ സെന്റര്‍ വര്‍ക്കിംഗ് പ്രസിഡന്റും ഉള്ളാള്‍ തങ്ങളുടെ മകനുമായ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ, അശ്‌റഫ് തങ്ങള്‍, മുല്ലക്കോയ തങ്ങള്‍, മശ്ഹൂദ് തങ്ങള്‍, ജുനൈദ് തങ്ങള്‍ കൊയിലാണ്ടി, മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ പരിയാരം, യൂസുഫ് ഹാജി പെരുമ്പ, ഉമ്മര്‍ ഹാജി പെരുമ്പ, കെ മുഹ്‌യദ്ദീന്‍ സഖാഫി, മുഹമ്മദ് മുസ്‌ലിയാര്‍ നുച്യാട്, എ ബി സുലൈമാന്‍ മാസ്റ്റര്‍, സിറാജ് ഇരിവേരി, ഹാരിസ് അബ്ദുല്‍ ഖാദിര്‍, ഇസ്മാഈല്‍ കാങ്കോല്‍, അമീന്‍ മൗലവി, ഹംസ സഖാഫി, സഈദ് ഹാജി, മന്‍സൂര്‍ ഹാജി സംബന്ധിച്ചു. വൈകുന്നേരം നടന്ന പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ ബശീര്‍ സഅദി നുച്യാട് ഉദ്‌ബോധനം നടത്തി. എസ് വൈ എസ് സംസ്ഥാന അധ്യക്ഷന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ 10 മണിക്ക് ശാദുലി റാത്തീബ്, ഉച്ചക്ക് രണ്ടിന് താജുല്‍ ഉലമയുടെ വൈജ്ഞാനിക ലോകം എന്ന വിഷയത്തില്‍ സെമിനാര്‍, വൈകുന്നേരം നാലിന് സൗഹൃദ സമ്മേളനം, ഏഴ് മണിക്ക് ആത്മീയ സമ്മേളനം എന്നിവ നടക്കും.
നാളെ രാവിലെ എട്ട് മണിക്ക് തദ്കിറെ ജിലാനി പരിപാടി നടക്കും. 10 മണിക്ക് നടക്കുന്ന എക്‌സലന്‍സി മീറ്റ് കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. 12 മണിക്ക് താജുല്‍ ഉലമ എജ്യുക്കേഷന്‍ കോംപ്ലക്‌സ് ശിലാസ്ഥാപനം സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. 12. 30 ന് സമാപന സമ്മേളനം നടക്കും.