കലോത്സവം: അപ്പീലുകള്‍ നിയന്ത്രിക്കും: വിദ്യാഭ്യാസ മന്ത്രി

Posted on: January 18, 2015 3:44 pm | Last updated: January 18, 2015 at 11:34 pm

abdurab0കോഴിക്കോട്: സ്‌കൂള്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. അപ്പീലുകള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കലോത്സവം കഴിഞ്ഞാലുടന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്പീലുകളുടെ വര്‍ധന മത്സരങ്ങളുടെ സമയക്രമത്തെ താളം തെറ്റിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയിലുള്ള പരിഷ്‌കരണങ്ങളായിരിക്കും നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.