Connect with us

Malappuram

വിട വാങ്ങിയത് ജമലുല്ലൈലി ഖബീലയിമെല പ്രധാന കണ്ണി

Published

|

Last Updated

പരപ്പനങ്ങാടി: സുന്നി കാരണവരും ജമലുല്ലൈലി ഖബീലയിലെ പ്രധാന കണ്ണിയുമായ കടലുണ്ടിനഗരത്തിലെ പുളിക്കലകത്ത് സയ്യിദ് മുത്തുണ്ണിക്കോയ ജമലുല്ലൈലി തങ്ങളുടെ വിയോഗം സുന്നി പ്രവര്‍ത്തകരെ ദുഃഖത്തിലാഴ്ത്തി.
പുളിക്കലകത്ത് സയ്യിദ് ഉമര്‍ ആറ്റക്കോയ ജമലുല്ലൈലി തങ്ങളുടെയും സയ്യിദത്ത് കുഞ്ഞിബീവിയുടെയും മകനായി 1939ല്‍ ജനിച്ച തങ്ങള്‍ നാട്ടിലെ പ്രാഥമിക പഠനത്തിന് ശേഷം ചാലിയം, തലക്കടത്തൂര്‍ പ്രദേശങ്ങളില്‍ ഉസ്താദുല്‍ അസാതീദ് ഒ കെ ഉസ്താദിന്റെ കീഴില്‍ ദര്‍സ് പഠനം നടത്തിയ തങ്ങള്‍ എസ് വൈ എസ് വള്ളിക്കുന്ന് പഞ്ചായത്ത് സ്ഥാപനകനായിരുന്നു. ദീര്‍ഘകാലം പ്രസിഡന്റായി പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്നു. സമസ്തയിലെ പിളര്‍പ്പിനെ തുടര്‍ന്ന് സുന്നിപക്ഷത്ത് ഉറച്ച് നിന്നു തങ്ങള്‍.
45 വര്‍ഷക്കാലം ആനങ്ങാടി ബീച്ച് സുന്നി മദ്‌റസയില്‍ സദര്‍ മുഅല്ലിമായി സേവനം ചെയ്തു. അനേകം ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്തിട്ടുണ്ട്. കടലുണ്ടിനഗരം ശൈഖിന്റെ പള്ളി ഇമാമും പള്ളികമ്മിറ്റി പ്രസിഡന്റുമായിരുന്നു. കേരളത്തിലെ ജമലുല്ലൈലി സാദാത്തീങ്ങളുടെ കാരണവര്‍ കൂടിയായിരുന്നു.
തങ്ങളുടെ വിയോഗം ജമലുല്ലൈലി കുടുംബത്തിനും സുന്നിപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും തീരാ നഷ്ടമാണ് ഉണ്ടാക്കിയത്. കുണ്ടൂര്‍ ഉസ്താദിന്റെ സന്തത സഹചാരിയും മുഹിബ്ബുമായ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കടലുണ്ടിനഗരം സഹോദരനാണ്. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി സഹോദരന്‍ സയ്യിദ് ബാവു തങ്ങളുടെ മകനാണ്.

Latest