Connect with us

Malappuram

എടപ്പാള്‍ സബ് രജിസ്ട്രാര്‍ ഓഫീസ് അംശകച്ചേരിയിലേക്ക് മാറ്റുന്നു

Published

|

Last Updated

എടപ്പാള്‍: തട്ടാന്‍പടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എടപ്പാള്‍ സബ് രജിസ്ട്രാര്‍ ഓഫീസ് അംശകച്ചേരിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.
അംശകച്ചേരിയില്‍ സബ് റജിസ്ട്രാര്‍ ഓഫീസ് സ്ഥാപിക്കുന്നത് കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് എന്നത് ഒരു വിഭാഗത്തിന്റെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. 1922ലാണ് തട്ടാന്‍പടിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത് എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നിലവിലെ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത് 1980ലാണ്. നന്നംമുക്ക്, എടപ്പാള്‍, ആലംങ്കോട്, വട്ടംകുളം പഞ്ചായത്തുകള്‍ പൂര്‍ണമായും തവനൂര്‍, കാലടി പഞ്ചായത്തുകളിലെ ചില മേഖലകളും ഈ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയിലാണ്. സ്ഥല പരിമിതി മൂലവും ശേ്യാചാവസ്ഥയിലും വീര്‍പ്പ് മുട്ടിയിരുന്ന ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു.
ഇതിനെ തുടര്‍ന്ന് ഓഫീസ് തട്ടാന്‍പടിയിലെ തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് അംശകച്ചേരിയിലേക്ക് മാറ്റാന്‍ തീരുമാനമായത്. എന്നാല്‍ ഇതിനായി കണ്ടെത്തിയ സ്ഥലം മുകള്‍ നിലയിലാണ് എന്നതാണ് ഒരു വിഭാഗത്തിന്റെ എതിര്‍പ്പിന് കാരണമാത്. രജിട്രേഷനും ഭൂമി സംബന്ധമായ രേഖകള്‍ ശരിയാക്കാനെത്തുന്ന പ്രായമായവര്‍ ഉള്‍പടെയുള്ളവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഇവര്‍ പറയുന്നു. പുതിയ കെട്ടിടത്തിന് അരലക്ഷം രൂപയോളം പ്രതിമാസം വാടക നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തട്ടാന്‍പടിയില്‍ സൗകര്യ പ്രദമായ കെട്ടിടം കുറഞ്ഞ വാടകക്ക് നല്‍കാന്‍ തയ്യാറായിട്ടും അത് സ്വീകരിക്കാതെ ഉയര്‍ന്ന വാടക നല്‍കേണ്ട കെട്ടിടം തിരഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ടെന്നും ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപെടുന്നു.

Latest