Connect with us

Gulf

ഇ-ഗൈറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യാത്രക്കാരോട് ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

അബുദാബി: ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ച ഇ-ഗൈറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ എക്‌സിറ്റ് പോയിന്റുകളിലൂടെ പോക്കുവരവുകളുടെ നടപടികള്‍ ലഘൂകരിക്കാന്‍ യാത്രക്കാര്‍ക്ക് ഇത് ഏറെ സഹായകമാകുമെന്ന് ഇ-ഗൈറ്റ് പദ്ധതിയുടെ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ സആബി അറിയിച്ചു.
സ്വദേശികളും, ജി സി സിയിലെ പൗരന്മാരും, രാജ്യത്ത് കഴിയുന്ന വിദേശികളും അവരുടെ കുടുംബാംഗങ്ങളും സന്ദര്‍ശകവിസയിലെത്തുന്നവര്‍ക്കുമെല്ലാം ഈ സൗകര്യം ഒരേപോലെ ഉപകാരപ്പെടുമെന്ന് അല്‍ സആബി പറഞ്ഞു. ഇ-ഗൈറ്റ് സംവിധാനം കുറ്റമറ്റതും ലോകത്ത് ഏറ്റവും സാങ്കേതിക മികവ് പുലര്‍ത്തുന്നതും ഏറെ സുരക്ഷിതവുമാണെന്നും വിമാനത്താവളങ്ങളിലൂടെയും മറ്റു അതിര്‍ത്തി കേന്ദ്രങ്ങളിലൂടെയും പോക്കുവരവ് നടത്തുമ്പോള്‍ മറ്റു നടപടിക്രമങ്ങളെ അപേക്ഷിച്ച് എളുപ്പമുള്ളതും സമയ ലാഭം ലഭിക്കുന്നതുമാണെന്നും അല്‍ സആബി വ്യക്തമാക്കി.
രാജ്യത്ത് ജീവിക്കുന്ന ഏതൊരാള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധങ്ങളായ കേന്ദ്രങ്ങള്‍ വഴി ഇ-ഗൈറ്റ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിവിധ ഇമിഗ്രേഷന്‍ ഓഫീസുകളിലും രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 8005000 ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Latest